വിദ്യാര്‍ഥിയെ തട്ടികൊണ്ട് പോവാന്‍ ശ്രമം

 മദ്‌റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടികൊണ്ട് പോവാന്‍ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം.
മുഴക്കുന്ന് നെയ്യളത്ത് വെച്ചാണ് പന്ത്രണ്ട്കാരനെ ഇരുചക്ര വാഹനത്തിലെത്തിയ ഹെല്‍മറ്റ് ധാരിയായ യുവാവ് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും കൈക്ക് കയറിപിടിക്കുകയും ചെയ്തത്.
ഭയന്ന കുട്ടി കുതറിയോടി വീട്ടില്‍ എത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഴക്കുന്ന് സ്‌റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്‌ഐ സോബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി.
ബൈക്കിലെത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.