പഴശ്ശി പൊതുജന വായനശാലയിൽ അനുമോദനം
പഴശ്ശി പൊതുജന വായനശാല നേതൃത്വത്തിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി. മാസ്റ്റർ പുരസ്കാരം നേടിയ കെ. പത്മനാഭൻ മാസ്റ്ററെയും സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ആർദ്ര തോപ്രത്തിനെയും അനുമോദിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി.കുഞ്ഞികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. വായനശാല പ്രസിഡണ്ട് ടി.സി.ഹരിദാസൻ അധ്യക്ഷത വഹിച്ചു. പി.വി.ലക്ഷ്മണൻ മാസ്റ്റർ, വി.മനോമോഹനൻ മാസ്റ്റർ, സതീഷ് തോപ്രത്ത്, എം.കെ.സജേഷ് എന്നിവർ പ്രസംഗിച്ചു.