അലക്സയാണ് വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂളിലെ താരം
വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂളിൽ താരം അലക്സയാണ്. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും.
അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്ത് വാക്ക് ഉണ്ടെങ്കിലേ അലക്സ സംസാരിക്കൂ. അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾ തന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്.
വരും ദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽ തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.വി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു. മദർ പി.ടി.എ. പ്രസിഡണ്ട് കെ.രമ്യ , ഇ. ശ്രുതി എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് മഹേഷ് കൊട്ടോരാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ഒ.എം. ശൈലജ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ എം.എം. വിജയകുമാരി നന്ദിയും പറഞ്ഞു.