ജ്വലന യുവതീ ശിൽപ്പശാല

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മയ്യിൽ അഥീന നാടക-നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ ജ്വലന യുവതീ ശിൽപ്പശാല സംഘടിപ്പിച്ചു. 

ഒറപ്പടി അഥീന ഹാളിൽ കവയിത്രി രതി കണിയാരത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ തിയറ്റർ ഗ്രൂപ്പ് രംഗശ്രീ ജില്ലാ ക്യാപ്റ്റൻ ടി.വി യശോധ ക്ലാസെടുത്തു.

അഥീന നാടക-നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു. ശിഖകൃഷ്ണൻ, ശിശിര കാരായി എന്നിവർ സംസാരിച്ചു.