അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; ഒമ്പതാം ക്ലാസുകാരി വീടുവിട്ടിറങ്ങി
സദാസമയവും മകള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത അമ്മ ഫോണ്‍ വാങ്ങി വെച്ചു. ഇതില്‍ ക്ഷുഭിതയായ മകള്‍ വീട് വിട്ടിറങ്ങി.
ചേലക്കാട് സ്വദേശിനിയായ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മുതല്‍ കാണാതായത്. ഏറെ നേരത്തെ ആശങ്കയ്‌ക്ക് ഒടുവിൽ വിദ്യാര്‍ഥിനിയെ അര്‍ധരാത്രി റോഡരികില്‍ കണ്ടെത്തി.
വീട്ടുകാര്‍ ആദ്യം കരുതിയത് പെണ്‍കുട്ടി അയല്‍വീട്ടിൽ ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍, സന്ധ്യ മയങ്ങിയിട്ടും വീട്ടില്‍ തിരിച്ചെത്താതെ ആയപ്പോഴാണ് കുട്ടിക്കായി അന്വേഷണം തുടങ്ങുന്നത്.
ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപക തിരച്ചില്‍ നടത്തിവരികെയാണ് അര്‍ധരാത്രിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ മൊകേരിയില്‍ കുട്ടിയുണ്ടെന്ന വിവരം ഒരാള്‍ വിളിച്ച് പറയുന്നത്.
റോഡിലൂടെ കറുത്ത പര്‍ദയും ഹിജാബും ധരിച്ച് തനിയെ നടന്ന് പോകുന്ന പെണ്‍കുട്ടിയെ കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടിയോട് കാര്യം തിരക്കി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ പോലീസും സ്ഥലത്തെത്തി.