ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരുക്ക്


പരശുറാം എക്സ്പ്രസ്സിൽ നിന്നും യാത്രക്കാരൻ തെറിച്ച് വീണ് ഗുരുതര പരുക്ക്. ഇന്ന് വൈകുന്നേരം കണ്ണുർ ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസ്സിൽ നിന്നാണ് യാത്രക്കാരൻ കണ്ണപുരത്ത് തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടസമയത്ത് റോസ് നിറത്തിലുള്ള ഷർട്ട് ധരിച്ചിരുന്നു. പുറം ഭാഗത്ത് മുഴ പോലുള്ള അടയാളമുണ്ട്. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ ഉടൻ തന്നെ കണ്ണപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ : 0497 2860244