'സുരീലീ ഹിന്ദി' പരിശീലനത്തിന് മയ്യിൽ ബി.ആർ.സിയിൽ തുടക്കം

തളിപ്പറമ്പ് സൗത്ത് ഉപജില്ല നേതൃത്വത്തിൽ സംയുക്ത പഠന പോഷണ പരിപാടി 'സുരീലീ ഹിന്ദി'ക്ക് മയ്യിൽ ബി.ആർ.സി യിൽ തുടക്കമായി.

ജില്ല പഞ്ചായത്തംഗം എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു. എഇഒ ടി.വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബിപിഒ ഗോവിന്ദൻ എടാടത്തിൽ, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ, ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എം.സി. ശശീന്ദ്രൻ, കെ.സജിത എന്നിവർ പ്രസംഗിച്ചു.

ഡോ. ഒ.സി.കൃഷ്ണൻ, ഷബ്ന രാജ്, ഒ.ദാമോദരൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനം നാളെ സമാപിക്കും.