തെങ്ങിൽ നിന്നും വീണ് മരിച്ചു
മാണിയൂർ സ്വദേശിയായ തെങ്ങ് കയറ്റ തൊഴിലാളി ജോലിക്കിടെ കുറുവോട് മൂലയിൽ വച്ച് തെങ്ങിൽ നിന്നും വീണ് മരിച്ചു.
മാണിയൂർ ചെറാട്ടുമൂലയിലെ തയ്യിൽ ചന്ദ്രോത്ത് പ്രതീഷാണ് (42) മരിച്ചത് . ഇന്ന് ഉച്ചയ്ക്ക് കുറുവോട്ട് മൂലയിൽ വച്ച് തേങ്ങ പറിക്കുന്നതിനിടെ വീഴുകയായിരുന്നു.
പരേതനായ മഞ്ചക്കണ്ടി കുഞ്ഞപ്പ-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ലീല. മകൾ ആഷ്മിക. സഹോദരങ്ങൾ: പ്രദീപൻ, പ്രിയ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് പൊറോളം ശാന്തിവനത്തിൽ.