റാങ്ക് ജേതാവ് വർഷക്ക് അനുമോദനം

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. ഡെവലപ്പ്മെന്റ് ഇക്കണോമിക്സില്‍ ഒന്നാം റാങ്ക് നേടിയ കെ.വി.വർഷക്ക് ഡി.വൈ.എഫ്.ഐ. മാണിയൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ അനുമോദനം യുവജന സംഗമ വേദിയില്‍ വെച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് നിര്‍വഹിച്ചു.

സി.പി.ഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗങ്ങൾ പി.വി.ലക്ഷ്മൺ മാസ്റ്റർ, പി.വി.ഗംഗാധരൻ, ലോക്കൽ സെക്രട്ടറിമാരായ ടി.ആർ.ചന്ദ്രൻ, പി.വി.ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് ട്രഷറര്‍ വി.സജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ.പ്രവീൺ, മേഖലാ സെക്രട്ടറി പി.സി.രാജേഷ്, പ്രസിഡണ്ട് സി.സംനേഷ് എന്നിവര്‍ പങ്കെടുത്തു.