മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ ESWA യുടെ സൗജന്യ കായിക പരിശീലനം
എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ- മയ്യിൽ ആഭിമുഖ്യത്തിൽ സശസ്ത്ര സേന പ്രവേശനത്തിനുള്ള ഉദ്യോഗാർത്ഥികളുടെ സൗജന്യ കായിക പരിശീലനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുനരാരംഭിച്ചിരിക്കുന്നു.ഉദ്യോഗാർത്ഥികൾക്ക് നവംബർ 1 മുതൽ കാലത്ത് 5.45 ന് മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ 7 വർഷമായി എക്സ് സർവ്വീസ് മെൻ വെൽഫയർ അസോസിയേഷൻ സൗജന്യമായി കായിക പരിശീലനം നടത്തി വരുന്നുണ്ട്.
രാവിലെ 5.45 ന് ആരംഭിക്കുന്ന പരിശീലനം 8 മണി വരെ നീളും. പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961535454, 9245743425