'ശ്രേഷ്ഠ വനിത പുരസ്‌കാരം' ശ്രീദേവി ഉത്രാടം ഏറ്റുവാങ്ങി



വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ പതിനാറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പതിനാറ് പേർക്ക് പുരസ്‌കാരങ്ങൾ നൽകി.

ഇതിൻ്റെ ഭാഗമായി ജില്ലയിലെ മികച്ച വനിത ശാക്തീകരണ മേഖലയിലെ പ്രവർത്തനത്തിന് ഉള്ള 'ശ്രേഷ്ഠ വനിത പുരസ്‌കാരം' കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കുറ്റ്യാട്ടൂരിലെ ശ്രീദേവി ഉത്രാടത്തിന് സമ്മാനിച്ചു.