എട്ടേയറിൽ അപകട ഭീഷണിയായി ഉണങ്ങിയ മരം

എട്ടേയറിൽ മയ്യിൽ - ചാലോട് പ്രധാന റോഡരികിലാണ് വാഹനങ്ങൾക്കും വഴിയാത്രികർക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും ഓട്ടോ സ്റ്റാൻഡിനും അപകട ഭീഷണിയായി ഉണങ്ങിയ നിലയിലുള്ള കൂറ്റൻ മരമുള്ളത്.

നേരത്തേ ഇവിടെ തണലൊരുക്കി ആശ്വാസം പകർന്ന മരം കേട് വന്നതിനെ തുടർന്നാണ് ഉണങ്ങിയത്. മാസങ്ങളായി  അപകടാ അവസ്ഥയിൽ തുടരുകയാണ് മരം. അപകടങ്ങൾ സംഭവിക്കും മുൻപ് പൊതുറോഡിലുള്ള മരം മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് നാട്ടുകാരും സമീപത്തെ കടയുടമകളും ഓട്ടോ ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.