യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ പദയാത്ര
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് എട്ടേയാർ മുതൽ മയ്യിൽ ടൗൺ വരെ പദയാത്ര സംഘടിപ്പിച്ചു.
സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചിൽ അറുപത് വർഷക്കാലത്തോളം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മതേതരത്വവും ജനാധിപത്യവും മോദിയും അമിത് ഷായും കൂടി മതേതരത്വത്തിന് കോട്ടം വരുത്താൻ ശ്രമിച്ചാൽ എന്ത് വില കൊടുത്തും യൂത്ത് കോൺഗ്രസ് പ്രതിരോധിക്കും എന്ന് പരിവാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ല പ്രസിഡണ്ട് സുദീപ് ജെയിംസ് പറഞ്ഞു.