സ്നേഹക്കട്ടിലും ബെഡും കൈമാറി

മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ നിർധനരായ പത്ത് ആദിവാസി കുടുംബങ്ങൾക്ക് നൽകാനായി സ്നേഹക്കട്ടിലും ബെഡും തലയിണയും തിളപ്പറമ്പ് സർ സയ്യിദ് കോളജ് അലുംനി അസോസിയേഷന് കൈമാറി.

അഥീന ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ദിൽന.കെ.തിലക് അധ്യക്ഷത വഹിച്ചു. കണ്ണൂർ എ.കെ.ജി. ആശുപത്രി ഡയരക്ടർ ബോർഡ് അംഗം എൻ. അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

സർസയ്യിദ് കോളേജ് അലുംനി അസോസിയേഷൻ തളിപ്പറമ്പ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഏറ്റുവാങ്ങി.

ശിഖകൃഷ്ണൻ, വിനോദ് കണ്ടക്കൈ, വിശാൽരാജ്, പി.വി.നന്ദഗോപാൽ, നൗഷാദ് മാസ്റ്റർ, എൻ.മീറ ഷാൻ, ഒ.ശരത്കൃഷ്ണൻ എന്നിവർ സംസാരിച്ചു.