സ്നേഹഭവനത്തിൻ്റെ താക്കോൽ ദാനം

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂരിൽ പരേതയായ കെ.കെ.യശോദയുടെ (പാലക്കൽ) മക്കൾക്ക് വേണ്ടി സേവാ ഭാരതിയുടെ നേതൃത്വത്തിൽ പാവന്നൂർ ഗ്രാമസേവാ സമിതി പണികഴിപ്പിച്ച ഭവനത്തിൻ്റെ ഗൃഹപ്രവേശവും താക്കോൽ ദാനവും 2021 നവമ്പർ 21 ഞായറാഴ്ച (1197 വൃശ്ചികം 6) രാവിലെ 09.15നും 10.00നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുന്നതാണ്.

ദീപപ്രോജ്വലനം പ്രാന്ത സംഘചാലക് അഡ്വ: കെ.കെ.ബാലറാം, താക്കോൽദാനം പ്രാന്ത സേവാ പ്രമുഖ് എം.സി.വത്സൻ, നാമധേയ അനാഛാദനം കണ്ണൂർ സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി എന്നിവർ നിർവ്വഹിക്കുന്നു.