ശ്രീദേവി ഉത്രാടത്തിന് 'ശ്രേഷ്ഠ വനിത പുരസ്‌കാരം'

വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ പതിനാറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പതിനാറ് പേർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

ഇതിൻ്റെ ഭാഗമായി ജില്ലയിലെ മികച്ച വനിത ശാക്തീകരണ മേഖലയിലെ പ്രവർത്തനത്തിന് ഉള്ള 'ശ്രേഷ്ഠ വനിത പുരസ്‌കാരം' കുറ്റ്യാട്ടൂരിലെ ശ്രീദേവി ഉത്രാടത്തിന് നൽകും.

പുരസ്‌കാരങ്ങൾ നവംബർ 20 ന് രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിക്കും.