‘മാമനോടൊന്നും തോന്നല്ലേ മക്കളെ’ കരിക്കിലെ അർജുന്റെ സഖിയായി ഇനി ശിഖ

കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്.

ശിഖാ മനോജ് ആണ് അർജുന്റെ സഖീ. ‘ഇറ്റ്സ് ഒഫീഷ്യൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ അർജുൻ ചിത്രങ്ങൾ പങ്കുവച്ചത്. മാമനോടൊന്നും തോന്നല്ലേ മക്കളെ എന്ന അർജുന്റെ ഫേമസ് ഡയലോഗിനൊപ്പമാണ് ആരാധകർ ആശംസ അറിയിച്ചിരിക്കുന്നത്. കരിക്കിലെ കണ്ടന്റ് പ്രൊഡ്യൂസർ കൂടിയാണ് അർജുൻ.

ആദ്യ സീരിസായ തേരാ പാരയിൽ ബ്രിട്ടോ എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ കരിക്കിന്റെ ഭാഗമാകുന്നത്. സ്മൈൽ പ്ലീസ് എന്ന എപ്പിസോഡ് വീഡിയോയിൽ “മാമനോടൊന്നും തോന്നല്ലേ മക്കളെ” എന്ന ഡയലോഗാണ് വലിയ ആരാധക ശ്രദ്ധ നേടിയതാണ്.

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധനേടിയ അര്‍ജുന്‍ പിന്നീട് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍.