കെ.പത്മനാഭൻ മാസ്റ്റർക്ക് അനുമോദനം

 ചെക്കിക്കുളം ചെമ്മാടം എ.കെ.ജി. സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം നേതൃത്വത്തിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി. മാസ്റ്റർ പുരസ്കാരം നേടിയ കെ.പത്മനാഭൻ മാസ്റ്ററെ അനുമോദിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി. കുഞ്ഞികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.ജനാർദനൻ, പി.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.