സിപിഎം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡ് ശുചീകരിച്ചു
സിപിഎം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മയ്യിൽ-ചാലോട് പ്രധാന റോഡ് ശുചീകരിച്ചു.
പാവന്നൂർ മൊട്ട മുതൽ എട്ടേയാർ വരെയുള്ള രണ്ടു കിലോമീറ്റർ വരെ റോഡിന്റെ ഇരുവശവുമാണ് ശുചീകരിച്ചത്. സിപിഎം മയ്യിൽ ഏരിയ കമ്മിറ്റിയംഗം പി.വി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.ആർ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.സി.ശശി സ്വാഗതം പറഞ്ഞു.