കുറ്റ്യാട്ടൂരിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
കുറ്റ്യാട്ടൂരിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം കോയ്യോട്ടുമൂല അങ്കണവാടിക്ക് സമീപത്തെ കർഷകനായ ദിനേശന്റെ കൃഷിയിടത്തിലെ കൂവ, ചേമ്പ് എന്നിവ കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചു.
രാത്രിയാണ് ദിനേശന്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നും പന്നികൾ കൃഷി നശിപ്പിച്ചത്. രൂക്ഷമായ പന്നിശല്യത്തിൽ കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ കർഷകരുടെ വിളകൾക്ക് നാശം സംഭവിക്കുകയാണ്. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.