മാവോയിസ്റ്റ് നേതാവ് പാപ്പിനിശേരിയില്‍ പിടിയില്‍
2016ല്‍ ആയുധ പരിശീലനത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു. പാപ്പിനിശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഏറെക്കാലമായി ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരുകന്‍ പ്രതിയാണ്. ആയുധ പരീശീലനം നല്‍കിയെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ഇപ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് സംഘടനയുടെ സന്ദേശ വാഹകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.