ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് അപകടം

മയ്യിൽ ചെക്യാട്ട് കാവ് മുല്ലക്കൊടി റോഡിൽ ഒറപ്പടി കുന്നിന് മുകളിൽ ഓട്ടോ അപകടം.

പട്വം വയലിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

ഓട്ടോയിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ല. ഓട്ടോ ഡ്രൈവർ വള്ളിയോട്ടെ ശ്രീനിവാസനെ ചെറിയ പരിക്കുകളോടെ മയ്യിൽ CHC യിൽ പ്രവേശിപ്പിച്ചു.

റോഡിൽ നിന്ന് ഒരടി പോലും കാൽനട യാത്രക്കുള്ള സൗകര്യം കൂടി ഇല്ലാത്ത ഈ ഭാഗത്ത് അപകടം സംഭവിക്കുന്നത് പതിവാണ്.