അപ്രതീക്ഷിത അതിഥിയായി ഡോ. തോമസ് ഐസക്
മയ്യിലിൻ്റെ ഏറ്റവും വലിയ മൂലധന നിക്ഷേപം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. 34 ഗ്രന്ഥശാലകൾ. ഒരു കുഞ്ഞ് ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സർഗാത്മക നിർമിതികൾ. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൈസ്ഡ് ലൈബ്രറി പഞ്ചായത്ത്.
33.08 ചതുരശ്ര കിലോമീറ്ററിൽ 34 ലൈബ്രറികൾ ലോകത്തെ മറ്റൊരു സ്ഥലത്തും ഇല്ല. ശരാശരി 892 പേർക്ക് ഒരു ഗ്രന്ഥാലയം വികസിത രാഷ്ട്രങ്ങൾക്കു പോലും സ്വപ്നം കാണാനാവാത്ത നേട്ടമാണ്.
ഓരോ 239 കുടുംബങ്ങൾക്കും ഒരു പബ്ലിക് ലൈബ്രറി. ഓരോ കുടുംബത്തിലേയും 1.5 പേർ ലൈബ്രറി അംഗങ്ങൾ.
പ്രാദേശിക വികസനത്തിൽ, വികേന്ദ്രീകൃത ആസൂത്രണത്തിൽ ഈ 'പ്രവർത്തന മൂലധനത്തെ' എങ്ങിനെയൊക്കെ കൂട്ടി ഇണക്കാമെന്ന ചർച്ചകളുടെ ഭാഗമായാണ് മുൻ ധനമന്ത്രിയും കേരളത്തിലെ വികേന്ദ്രീകൃത വികസന വിപ്ലവത്തിൻ്റെ സാരഥിയുമായ ഡോ. തോമസ് ഐസക് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ അപ്രതീക്ഷിതമായി എത്തിയത്.

തിരക്കിട്ട പരിപാടികൾക്ക് ഇടയിലും ലൈബ്രറി സന്ദർശിക്കണമെന്ന ആഗ്രഹം ഐസക് ഒപ്പമുള്ളവരെ അറിയിക്കുകയായിരുന്നു. സാക്ഷരത പ്രസ്ഥാനത്തിൻ്റെ പതാക വാഹകരായിരുന്നു മയ്യിലെ ലൈബ്രറികൾ. ജനകീയ ആസൂത്രണത്തിൻ്റെ മയ്യിൽ മോഡലിൻ്റെ ജീവനാഡിയും ലൈബ്രറികളായിരുന്നു.
പുതിയ കാലത്തെ വികസനത്തിൽ ഇതിനേക്കാൾ മഹത്തരമായ മൂലധനം എന്തുണ്ടെന്നാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ ഐസക് ചോദിച്ചത്.
പുതിയ കാലത്തെ വികസനത്തിൽ ഇതിനേക്കാൾ മഹത്തരമായ മൂലധനം എന്തുണ്ടെന്നാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ ഐസക് ചോദിച്ചത്.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പഞ്ചായത്ത് പ്രസിഡണ്ടും സഫ്ദർ ഹാഷ്മി ലൈബ്രറി നിർവാഹക സമിതി അംഗവുമായ കെ.കെ.റിഷ്ന, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി സിഇഒ യു.ജനാർദ്ദനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.