പുസ്‌തകം കൈമാറലും പ്രേരകിന് ആദരവും

 കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി. മാസ്റ്റർ പുരസ്കാരം നേടിയ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല പ്രസിഡണ്ട് കെ.പത്മനാഭൻ മാസ്റ്റർക്ക് പുരസ്കാരത്തിൻ്റെ ഭാഗമായി ലഭിച്ച പതിനഞ്ചായിരം രൂപയുടെ പുസ്തകം ഗ്രന്ഥശാലയ്ക്ക് കൈമാറലും, ഏറ്റവും മികച്ച തുടർ വിദ്യാകേന്ദ്രം പ്രേരക് സി.പത്മജയെ ആദരിക്കലും കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

അവാർഡ് ജേതാവ് പത്മനാഭൻ മാസ്റ്ററിൽ നിന്ന് ഗ്രന്ഥശാല സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. കെ.പത്മനാഭൻ അധ്യക്ഷത വഹിച്ചു. എ.പ്രഭാകരൻ, സി.പത്മജ, കെ.അജയകുമാർ, എ.രാഘവൻ, എം.ചന്ദ്രൻ, കെ.റീന എന്നിവർ സംസാരിച്ചു.