വനിതകള്‍ക്ക് പാചക മത്സരവും, കുട്ടികള്‍ക്ക് കൊളാഷ് മത്സരവും
ആറാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പാചക മത്സരവും, കുട്ടികള്‍ക്ക് കൊളാഷ് മത്സരവും സംഘടിപ്പിക്കുന്നു.
'ആരോഗ്യകരമായ ഭക്ഷണത്തിന്റെ പാചകരീതി' എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. വീഡിയോ 4 മിനുറ്റില്‍ കവിയാന്‍ പാടില്ല. ചേരുവകള്‍ തുച്ഛമായ വിലയുള്ളതും എളുപ്പത്തില്‍ ലഭിക്കുന്നതുമായിരിക്കണം. കുറഞ്ഞ ചേരുവകളെ പാടുള്ളൂ. ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ പാടുള്ളൂ.
'തെറ്റായ ഭക്ഷണശീലം' ആണ് കൊളാഷ് മത്സരത്തിന്റെ വിഷയം. 8 മുതല്‍ 13 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ചിത്രങ്ങള്‍ കാന്‍വാസ് പേപ്പറില്‍ ഒട്ടിച്ച് അയക്കണം.
എന്‍ട്രികള്‍ നവംബര്‍ ആറിനകം 7559865836, 8921171194 എന്നീ വാട്‌സ് ആപ്പ് നമ്പറുകളില്‍ അയക്കണം.