കോടതിയിലെത്തിയ പ്രതിയെ തട്ടിക്കൊണ്ട് പോയി; ഇരിക്കൂർ സ്വദേശികൾ അറസ്റ്റിൽ
ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കായി കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. സംഭവത്തിൽ മണിക്കൂറുകൾക്ക അകം മൂന്ന് പേർ പിടിയിലായി.
ഇരിക്കൂർ സ്വദേശികളായ ചെക്കിനകത്ത് മുബഷീർ (25), താഴെ പുറവിൽ ഷഫീർ (31), കെ.ടി.ഹൗസിൽ മനാഫ് (32) എന്നിവരെയാണ് വടകര സിഐ കെ.കെ. ബിജുവും സംഘവും അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ച പകൽ പതിനൊന്ന് മണിയോടെ നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന വടകര എന്‍ഡിപിഎസ് കോടതി പരിസരത്ത് നിന്നാണ് കഞ്ചാവ് കേസിൽ വിചാരണയ്‌ക്ക് ഹാജരാകാനെത്തിയ തളിപ്പറമ്പ് സ്വദേശി കുറുമാത്തൂര്‍ കടവ് ചപ്പന്റകത്ത് ജാഫറിനെ (48) കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്.

തലശേരിയിലെ സുഹൃത്ത് ഷംസീറിനൊപ്പമാണ് ജാഫർ കോടതിയിലെത്തിയത്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കെഎല്‍ 60 സി 8523 നമ്പര്‍ സ്വിഫ്‌റ്റ് കാറിന്റെ നമ്പർ ലഭിച്ചതാണ് മണിക്കൂറുകൾക്ക് ഉള്ളിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്.
മൂന്ന് പേര്‍ ചേര്‍ന്നാണ് ജാഫറിനെ ബലമായി കാറില്‍ കയറ്റി കൊണ്ട് പോയതെന്ന് സുഹൃത്ത് ഷംസീർ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. പകൽ ഒന്നരയോടെ ഇരിക്കൂർ പൊലീസിന്റെ സഹായത്തോടെ ഇരിക്കൂർ പാലത്തിന് സമീപത്ത് നിന്നും വടകര പൊലീസ് പ്രതികളെ പിടികൂടി രാത്രി ഏഴോടെ വടകരയിലെത്തിച്ചു.
കഞ്ചാവ് കേസിൽ പ്രതിയാണ് ജാഫർ. തലശേരി, പാനൂർ പൊലീസ് സ്റ്റേഷനുകളിലും, തളിപ്പറമ്പ് എക്സൈസ് റേഞ്ചിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിലൊരു കേസിൽ ഹാജരാകാനാണ് വ്യാഴാഴ്‌ച വടകര കോടതിയിലെത്തിയത്. ഇപ്പോൾ അറസ്റ്റിലായ മൂവരും കഞ്ചാവ് വ്യാപാരം നടത്താൻ ഒന്നര ലക്ഷം രൂപ ജാഫറിന് നൽകിയിരുന്നു. ഈ പണം ലഭിക്കാതായതോടെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.
ആരോഗ്യവകുപ്പിൽ ജീവനക്കാരിയാണ് ജാഫറിന്റെ ഭാര്യ. ഭാര്യയെ വിളിച്ച് വിലപേശി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി പ്രതികളിൽ ഒരാളായ ഇരിക്കൂറിലെ മുബഷീറിന്റെ വീട്ടിൽ എത്തിക്കാനായിരുന്നു പദ്ധതി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.