പെരുമണ്ണ് ദുരന്തം: കുരുന്നുകളുടെ ഓർമയ്ക്ക് ഇന്ന് 13 വയസ്സ്
പത്ത് കുട്ടികൾ മരിച്ച ഇരിക്കൂർ പെരുമണ്ണ് വാഹന അപകടത്തിന്റെ പതിമൂന്നാം വാർഷിക ദുരന്ത ദിനം ശനിയാഴ്ച ദുഃഖ സ്മരണകളോടെ ആചരിക്കും. പെരുമണ്ണ് നാരായണ വിലാസം എൽ.പി.സ്കൂൾ കുട്ടികളാണ് അപകടത്തിൽ മരിച്ചത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ട ജീപ്പ് കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
2008 ഡിസംബർ നാലിലെ ആ സായാഹ്നം ഇന്ന് പെരുമണ്ണ് നിവാസികൾക്കും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും നടുക്കുന്ന ഓർമയാണ്. സോന, വൈഷ്ണവ്, കാവ്യ, സാന്ദ്ര, മിഥുന, നന്ദന, സഞ്ജന, അനുശ്രീ, അഖിന, റംഷാന എന്നീ കുട്ടികളാണ് വിടരും മുൻപേ കൊഴിഞ്ഞു പോയ പുഷ്പങ്ങൾ.
പെരുമണ്ണിലെ പരേതനായ കൃഷ്ണവാര്യർ ദാനമായി നൽകിയ ഭൂമിയിൽ പടുത്തുയർത്തിയ സ്മാരകത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടക്കും.
പെരുമണ്ണ് എൽ.പി.സ്കൂളിൽ പ്രത്യേകം അനുസ്മരണ യോഗവും എൻഡോവ്‌മെന്റ് വിതരണവും നടത്തും.