കണ്ടക്കൈ സമരം; ചരിത്ര ക്ലാസ്
കണ്ടക്കൈ കർഷക സമരത്തിന്റെ 75-ാം വാർഷിക ഭാഗമായി ചരിത്ര ക്ലാസ് നടന്നു. ചരിത്രകാരൻ ഡോ. എം.ടി.നാരായണൻ ക്ലാസെടുത്തു. സംഘാടക സമിതി വൈസ് ചെയർമാൻ പി.വത്സലൻ അധ്യക്ഷത വഹിച്ചു. സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ടി.രാമചന്ദ്രൻ, സി.പി. നാസർ, എം.സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.