കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തല വയോജന സംഗമവും ക്ലബ് രൂപീകരണവും

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തല വയോജന സംഗമവും വയോജന ക്ലബ് രൂപീകരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി.നിജിലേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി.അനിത, പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ, കെ.സത്യഭാമ എന്നിവർ സംസാരിച്ചു.

വയോ ക്ലബ്ബ് പഞ്ചായത്ത് തല ഭാരവാഹികൾ:
സെക്രട്ടറി - വിജയൻ.കെ.പി
ജോ-സെക്രടറി - കെ.സതി
പ്രസിഡണ്ട് - കെ.കെ.പത്മിനി
വൈസ് പ്രസിഡണ്ട് - കെ.നാരായണൻ