ഉദ്ഘാടനത്തിന് ഒരുങ്ങി 'വഴിയിടം'

കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ നിർമിച്ച 'വഴിയിടം' (TAKE A BREAK 2020-21) വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിന് തയാറായി.

മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വഴിയിടത്തിൽ യാത്രക്കാർക്ക് വിശ്രമിക്കുവാനുള്ള മുറിയും, സ്ത്രീകൾക്കും പുരുഷൻമാർക്കും ഉള്ള പൊതു ശൗചാലയവും കൂടാതെ കഫേയും ഉണ്ടായിരിക്കും.

2020-21 വർഷത്തെ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ചെക്കിക്കുളം - വടുവൻകുളം പ്രധാന റോഡരികിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം മനോഹരമായ കെട്ടിടം നിർമിച്ചിട്ടുള്ളത്.

വഴിയിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം അധികം വൈകാതെ തന്നെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.