വയോധികൻ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം, അറിഞ്ഞില്ലെന്ന് വീട്ടുകാർ
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നല്കിയ പരാതിയിലാണ് പോലിസ് വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്നാണ് മരണ വിവരം പുറത്തറിയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അബ്ദുള്‍ റാസിക്ക് അസുഖ ബാധിതനായി കിടപ്പിലായിരുന്നു.
ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും വെള്ളം മാത്രം വല്ലപ്പോഴും കുടിക്കും എന്നുമാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടുകാര്‍ മരിച്ച വിവരം അറിഞ്ഞില്ലെന്നത് പോലിസ് പൂര്‍ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.
വീണ് കിടക്കുകയായിരുന്നു അബ്ദുള്‍ റാസിക്കിൻ്റെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാനാൻ ആകുമെന്നാണ് പോലിസ് പറയുന്നത്.
വീണ് കിടക്കുകയായിരുന്നു അബ്ദുള്‍ റാസിക്കിൻ്റെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാനാൻ ആകുമെന്നാണ് പോലിസ് പറയുന്നത്.