പഞ്ചായത്ത് തല ജാഗ്രതാ സമിതി: പരാതിപ്പെട്ടി ഉദ്ഘാടനം
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, സ്വാതന്ത്ര്യനിഷേധം, അവകാശ ലംഘനം എന്നിവയിൽ ഇടപെട്ട് പരിഹരിക്കാൻ പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പരാതിപ്പെട്ടി ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അദ്ധ്യക്ഷതയും പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ സ്വാഗതവും പറഞ്ഞു. കെ.സി.അനിത, സത്യഭാമ.സി, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു.