ഗർഭിണിയെ ഭർത്താവ് കുത്തി; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താംപറമ്പ് സ്വദേശി പ്രമ്യക്കാണ് പരിക്കേറ്റത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഓടി രക്ഷപ്പെട്ട ഷൈലേഷിനായി ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.