ബക്കളത്ത് ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തളിപ്പറമ്പ് ബക്കളത്ത് മീൻ ലോറി തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബക്കളത്തെ ഫോട്ടോഗ്രാഫർ രഞ്ജിത്ത് നെല്ലിയോട് ആണ് മരിച്ചത്.

അപകടത്തിന് ഇടയാക്കിയ ലോറിയിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കുപ്പത്ത് സോപാനം സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ് രഞ്ജിത്ത്.

അപകടം ഉണ്ടായ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.