തരിശ് ഭൂമിയിലെ വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം

കുറ്റ്യാട്ടൂർ പാവന്നൂർ കടവിൽ തരിശ് ഭൂമിയിൽ പാവന്നൂർ സ്വദേശി കെ.പി. അബ്ദുൽ അസീസ് നടത്തിയ വാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ അജിമോൾ, കുറ്റ്യാട്ടൂർ കൃഷി ഓഫിസർ കെ.കെ. ആദർശ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ലിജി, പഞ്ചായത്ത് അംഗങ്ങളായ കെ.സി. അനിത, യൂസഫ് പാലക്കൻ, കൃഷി അസിസ്റ്റന്റ് വി.കെ. ജയരാജൻ എന്നിവർ സംസാരിച്ചു.