റാങ്ക് ജേതാവ് അഞ്ജനയ്ക്ക് അനുമോദനം

കണ്ണൂർ യൂനിവേഴ്സിറ്റി ബി.എ, എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാണിയൂർ ചങ്ങലാട്ടെ പി.കെ.അഞ്ജനയെ മാണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു. മാണിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി.സതീശൻ അധ്യക്ഷത വഹിച്ചു. വി.പത്മനാഭൻ മാസ്റ്റർ, വി.സുധാകരൻ, അഡ്വ. വിക്രമ രാജൻ, അമൽ കുറ്റ്യാട്ടൂർ, പി.സി. നാരായണൻ, രത്നരാജ് മാണിയൂർ, സുകന്യ പ്രദീപ്, കെ.അനിൽ എന്നിവർ സംസാരിച്ചു.