പത്മനാഭൻ മാസ്റ്റർക്ക് സ്വീകരണം
ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി.മാസ്റ്റർ പുരസ്കാരം ലഭിച്ച കെ.പത്മനാഭൻ മാസ്റ്റർക്ക് പോന്താറമ്പ് ഒ.എൻ.വി സ്മാരക വായനശാല നേതൃത്വത്തിൽ സ്വീകരണം നൽകി.
റിട്ട. മുൻസിഫ് എം.ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഒ.എൻ.വി സ്മാരക വായനശാല പ്രസിഡണ്ട് എം.പി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.പുരുഷോത്തമൻ, കെ.കെ.ജീന, സന്ധ്യ, പി.കെ.സ്മിത, ആർ.കെ.സനേഷ് എന്നിവർ പ്രസംഗിച്ചു.