മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു

മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. വടകരയിലേക്ക് ചെങ്കൽ കയറ്റി പോകുന്നതിടെ ആയിരുന്നു അപകടം.

ഇന്ന് പുലര്‍ച്ച 04.30 ഓടെ ആണ് അപകടം നടന്നത്. ഇരിട്ടി വിളമന സ്വദേശികളായ ഡ്രൈവർ അരുൺ വിജയൻ (38), ക്ലീനർ രവീന്ദ്രൻ (57) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരണപ്പെട്ടു.

ഇരിട്ടിയില്‍ നിന്നും ചെങ്കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന ലോറി കീഴ്മേല്‍ മറിഞ്ഞാണ് അപകടം. ലോറിയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.