കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് വാർഷിക സമ്മേളനം

കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് വാർഷിക സമ്മേളനം കുറ്റ്യാട്ടൂർ എ.കെ.കെ.എൻ.എസ്.യു.പി.സ്കൂളിൽ നടന്നു. മേൽകമ്മിറ്റി പ്രതിനിധികളായി രാജീവ് ഗോവിന്ദ്, ബാലകൃഷ്ണൻ, പ്രസന്നൻ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ കാലയളവിൽ പ്രവാസി കുടുംബാംഗങ്ങളിൽപ്പെട്ട രവി, ബാലകൃഷ്‌ണൻ ആനികുന്നത്ത് എന്നിവരുടെ വിയോഗത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രമേഷ് അരിയേരി (പ്രസിഡണ്ട്), പ്രശാന്ത് കോക്കടൻ (സെക്രട്ടറി), പ്രസാദ് (വൈസ് പ്രസിഡണ്ട്), സുനിൽ പൂശാരി (ജോയിൻ സെക്രട്ടറി), പ്രദീപൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.