നാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജനകീയ വില്ലേജ് ഓഫീസർ
നാഷണൽ വോട്ടേഴ്സ് ഡേയുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസർ വി.അനിൽകുമാറിന് കോയ്യോട്ടുമൂല യുവ ക്ലബ് നേതൃത്വത്തിൽ ആദരിച്ചു.
വില്ലേജ് ഓഫീസറുടെ ക്വാട്ടേഴ്സിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ലിജി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തംഗം കെ.മിനി എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി. CPIM കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ.ചന്ദ്രൻ പൊന്നാടയണിയിച്ചു.
യുവ ക്ലബ് പ്രസിഡണ്ട് സി.വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.റിജേഷ്, കുറ്റ്യാട്ടൂർ പഞ്ചായത്ത് സിഡിഎസ് ചെയർപഴ്സൻ സി.ബിന്ദു, കെ.അച്യുതൻ, കെ.പി.ബാബു, ടി.സി.ബാബു, കെ.മുസ്തഫ, സജീവ് അരിയേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും സമയ ബന്ധിതമായി പൂർത്തീകരിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തതാണ് അനിൽകുമാറിനെ അംഗീകാരത്തിന് അർഹനാക്കിയത്.
ആലപ്പുഴ സ്വദേശിയായ അനിൽകുമാർ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസറാണ്.