മിനി പിക്കപ്പ് വാൻ കുഴിയിലേക്ക് പതിച്ചു

കാട്ടാമ്പള്ളി- സ്റ്റെപ്പ് റോഡ് കൈരളിക്ക് മുൻവശം മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന് അരികിലുള്ള കുഴിയിലേക്ക് പതിച്ചു. ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്.

KL 13 Z 3407 വണ്ടിയാണ് അപകടത്തിൽ പെട്ടത്. റോഡിൻ്റെ അരികിലുള്ള കൈവരികൾ തകർത്താണ് പിക്കപ്പ് വാൻ കുഴിയിലേക്ക് പതിച്ചത്. ആളപായമില്ല എന്നാണ് ലഭിക്കുന്ന വിവരം.