സഹായധനം കൈമാറി
ഒന്നാം വാർഡിലെ തൊഴിലുറപ്പ് ജോലിക്കിടെ അപകടം സംഭവിച്ച പഴശ്ശിയിലെ പി.ഓമനയ്ക്ക് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളും ഭരണ സമിതി അംഗങ്ങളും കുടുംബശ്രീയും ചേർന്ന് സമാഹരിച്ച 2,46,550/- രൂപ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി കൈമാറി. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, വാർഡ് മെമ്പർമാരായ യൂസഫ് പാലക്കൻ, അനിത.കെ.സി, അസിസ്റ്റൻ്റ് സെക്രട്ടറി സി.എച്ച്. ഗോപാല കൃഷ്ണൻ, ഹെഡ് ക്ലർക്ക് ലെജി, എൻആർഇജി വിശാഖ്.എം.പി, പി.വി. ലക്ഷ്‌മണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.