ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
വാഴക്കുലയും വാഴക്കന്നും പഞ്ചായത്ത് തല വിതരണം
പാവന്നൂരിലെ വാഴ കർഷകൻ അബ്ദുൽ അസീസ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും വാഴക്കുലയും വാഴക്കന്നും വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാവന്നൂർ എൽ.പി.സ്കൂളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.സി.അനിത, പ്രധാന അധ്യാപിക പി.സി.ലേഖ, കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി, പിടിഎ പ്രസിഡണ്ട് വേണുഗോപാലൻ, എ.അശോകൻ എന്നിവർ സംസാരിച്ചു.