ചാലിൽ കൃഷ്ണൻ നായർ നിര്യാതനായി
ചേലേരി മുക്കിലെ ആദ്യകാല കോൺഗ്രസ്സ് നേതാവ് ചാലിൽ കൃഷ്ണൻ നായർ (90) നിര്യാതനായി.
ചേലേരി വില്ലേജിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യകാല നേതാക്കളിൽ പ്രമുഖനും, കേരളത്തിലെ പഴക്കം ചെന്ന ഗ്രന്ഥാലയങ്ങളിൽ ഒന്നായ ചേലേരിമുക്കിലെ മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാലയുടെ സ്ഥാപകന്മാരിൽ ഒരാളും അതിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു.
ചേലേരി മുക്കിലുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും കൊളച്ചേരി സർവീസ് സഹകരണ ബാങ്കിൻറെ ആദ്യ രൂപമായ ചേലേരി ഐക്യ നാണയ സഹകരണ സംഘത്തിൻറെ രൂപീകരണത്തിൽ പങ്കാളിയുമായ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ചാലിൽ കൃഷ്ണൻ.
ഭാര്യ പരേതയായ പാർവ്വതി. മക്കൾ: രാജീവൻ, രമേശൻ, പ്രേമൻ, ശ്യാമള. മരുമക്കൾ: ശശി, പുഷ്പവല്ലി, അനിത.