എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം
ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി, എ.പി.ജെ അബ്ദുൾ കലാം ലൈബ്രറി, മലബാർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്പൂർണ്ണ ഊർജ്ജ ഗ്രാമം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.ഓമന ഉദ്ഘാടനം ചെയ്തു. സി.വിജിന പരിശീലനത്തിന് നേതൃത്വം നൽകി. സി.അജിത അധ്യക്ഷത വഹിച്ചു. വി.വി.രേഷ്മ സ്വാഗതവും. കെ.ടി.സരോജിനി നന്ദിയും പറഞ്ഞു.