MBV ചങ്ങാതിക്കൂട്ടത്തിന് തുടക്കം

മാണിയൂർ MBV ചങ്ങാതിക്കൂട്ടത്തിന്റെ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം വേശാലയിൽ നടന്നു. എം.എസ്.എഫ് ശാഖ പ്രസിഡന്റ്‌ അഷ്‌കർ എൻ.വിയുടെ അധ്യക്ഷതയിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ജാസിർ.ഒ.കെ ഉദ്ഘാടനം ചെയ്തു.

ജസീം.കെ സ്വാഗതവും ജസീൽ.എൻ.വി നന്ദിയും പറഞ്ഞു. ഇന്നും നാളെയുമായി വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ അരങ്ങേറും.

സമാപന സെഷനിൽ യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ. ശംസുദ്ധീൻ, വാർഡ് മെമ്പർ എ.കെ. ശശിധരൻ, യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ ട്രഷറർ ഷബീർ.എൻ.വി തുടങ്ങിയവർ സംബന്ധിക്കും.