ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

ഏച്ചൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നതിനോട് അനുബന്ധിച്ച് കട്ടോളിയിലെ കുണ്ടത്തിൽ ബാബു ഐ.ആർ.പി.സി ക്ക് ധനഹായം നൽകി.

സി.പി.ഐ.എം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി. ഐ.ആർ.പി.സി വേശാല ലോക്കൽ കൺവീനർ എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കുമാർ സംസാരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കട്ടോളി വാർഡ് മെമ്പർ കെ.പി.ചന്ദ്രൻ, വേശാല ലോക്കൽ കമ്മിറ്റി അംഗം കെ.ഗണേഷ് കുമാർ, കെ.രാമചന്ദ്രൻ, വെങ്ങാറമ്പ് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, ബാബുവിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.