എഞ്ചിന്‍ കവര്‍ ഇല്ലാതെ വിമാനത്തിന് സംഭവിച്ചത്..
മുംബൈയില്‍ എഞ്ചിന്‍ കവര്‍ ഇല്ലാതെ വിമാനം പറന്നുയര്‍ന്നു. എഴുപത് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത സമയത്താണ് റണ്‍വേയിലേക്ക് വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ അടര്‍ന്ന് വീണത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. നാല് ജീവനക്കാരും ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറും ഉള്‍പ്പെടെ എഴുപത് പേരുമായി പുറപ്പെട്ട അലയന്‍സ് എയര്‍ എടിആര്‍ 72-600 എന്ന വിമാനം ഗുജറാത്തിലെ ബുജില്‍ സുരക്ഷിതമായി പറന്നിറങ്ങി.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
വിമാനം പറന്ന് ഉയരുന്നതിന് ഇടയിലാണ് എന്‍ജിന്‍ കവര്‍ അടര്‍ന്ന് വീണതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വലിയ അപകടത്തിന് വഴിവെക്കില്ലെങ്കിലും ചിലപ്പോഴെങ്കിലും അത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിമാനം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് ഇറക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റ പണികളുടെ കുറവ് മൂലമാണ് സംഭവത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള അപാകതകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ അമിത് സിംഗ് കൂട്ടിച്ചേര്‍ത്തു.