മയ്യിൽ ടൗണിൽ വനിതകളുടെ രാത്രി നടത്തം

മയ്യിൽ ഗ്രാമ പഞ്ചായത്ത്‌, വനിതാ ശിശു വികസന വകുപ്പ്‌, കുടുംബശ്രീ മിഷൻ, ജെൻഡർ റിസോഴ്‌സ്‌ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനത്തിനും എതിരെ ജനമനസാക്ഷി ഉണർത്താൻ മയ്യിൽ ടൗണിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.

മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത് നിന്നും ആരംഭിച്ച യാത്ര ടൗണിൽ സമാപിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന, അങ്കണവാടി ജീവനക്കാർ, ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ തുടങ്ങിയവർ രാത്രി നടത്തത്തിൽ പങ്കാളികളായി.

മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.കെ.റിഷ്‌ന ഉദ്‌ഘാടനം ചെയ്‌തു. എം.വി.അജിത, വി.വി.അനിത, പി.സൗമിനി, കെ.ശ്രീജ, കെ.വി.പത്മിനി, കെ.വി.ഭാരതി, പി.ലത എന്നിവർ സംസാരിച്ചു.