ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വെമ്പുവ പാലത്തിന് സമീപം വാസവപുരം അമ്പലത്തിന് മുൻപിൽ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
പൂപ്പറമ്പിലെ ചിടങ്ങിൽ പ്രശോബ് (27) ആണ് അപകടത്തിൽ പെട്ടത്. ആശാരി പണിക്കാരനായ പ്രശോബ് ജോലിക്കായി ശനിയാഴ്ച രാവിലെ പയ്യാവൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അച്ഛൻ മോഹനൻ, അമ്മ യശോദ, സഹോദരി പ്രജിത.